Friday, 28 August 2015

വീണ്ടും ഒരു ഓണം

രാവിലെ പുതപ്പിനടിയിൽ നിന്ന് തല വെളിയിലേക്കിട്ട് നോക്കി. നേരം വെളുത്ത് തുടുത്തിരിക്കുന്നു.എന്നിട്ടും ഉറക്കം അങ്ങ് വിട്ട് പോണില്ല.പെട്ടന്നാണോർത്തത്, ഇന്ന് ഓണമാണല്ലോന്ന്..ശുഭ കാര്യത്തോടെ തന്നെ തുടങ്ങാമെന്ന് കരുതി തൊട്ടപ്പുറത്തെ റൂമിൽ കിടക്കുന്ന ചങ്ങാതിക്ക് ഇപ്പുറത്തെ റൂമിൽ നിന്ന് കിടന്ന കിടപ്പിൽ നീട്ടി വിളിച്ച് ഒരാശംസ അങ്ങ് കൊടുത്തു.
“മച്ചാനെ..ഹാപ്പി ഓണം”
ഉടനെത്തന്നെ ഉത്തരം കിട്ടി.
“കാപ്പി വേണേൽ തന്നത്താൻ ഇട്ടു കുടിക്ക്..ഇന്നലേം ഞാനല്ലെ കാപ്പി ഉണ്ടാക്കിയത്..” 


പ്ളിങ്ങ്!!

വല്ല കാര്യവുമുണ്ടായിരുന്നോ..നല്ല തുടക്കം.അധികം എക്സ്പ്ലനേഷൻ ഒന്നും കൊടുക്കാതെ തലവഴി പുതപ്പിട്ട് ചുരുണ്ട് കൂടി.ഉച്ച ഉച്ചമുക്കാലോടെ എഴുന്നേറ്റു.ഇനി ഓണ സദ്യ കഴിക്കണം...ചിന്തിച്ചതെ ഉള്ളു.ഒരു കോൾ, കൂട്ടുകാരൻ
“ഞാൻ താഴെ നില്പ്പുണ്ട്..നിങ്ങൾക്കുള്ള സദ്യ കൊണ്ട് വന്നതാ..”
മഹാൻ..മഹാമനസ്കൻ..ചങ്ങാതിയുടെ വീട്ടിൽ ഇത്തവണ സദ്യ ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്ക് പാഴ്സൽ മേടിച്ചു കൊണ്ട് വന്നിരിക്കുന്നു. മനസ്സാ നമിച്ചു.
ഏമ്പക്കം വിട്ട് എഴുന്നേറ്റതെ ഉള്ളു. അടുത്ത കൂട്ടുകാരന്റെ വിളി വന്നു.
“സദ്യ റെഡിയാണു..ഉടൻ വീട്ടിലേക്ക് വരണം..”
വയറ്റിലേക്ക് നോക്കി.കുഞ്ഞു കലം കമഴ്ത്തി വെച്ചപോലെ..എന്നിട്ടും പോയി കഴിച്ചു. ആസ്വദിച്ച് തന്നെ.. ഏമ്പക്കം പോലും പോകാൻ സ്ഥലമില്ലാത്തവണ്ണം വയർ നിറച്ചു.
മാസം തികഞ്ഞ ഗർഭിണിയെപോലെ വയറും വീർപ്പിച്ച് എളിക്ക് കയ്യും കൊടുത്ത് തിരിച്ചു വന്ന് കട്ടിലു കണ്ടത് മാത്രം ഓർമ്മയുണ്ട്.
വൈകുന്നേരം കോളിങ്ങ് ബെൽ ശബ്ദം  കേട്ടാണു എഴുന്നേറ്റത്.വാതിൽ തുറന്നു. പുറത്തെ നല്ല ചൂടിൽ വിയർത്ത് കുളിച്ച് അടുത്ത സുഹൃത്ത്. കൈയ്യിൽ വലിയ പാത്രം നിറയെ സേമിയ പായസം, വേറൊരു പാത്രം നിറയെ പൈനാപ്പിൾ കറി. 

എത്ര മനോഹരമായ ഓണമാണു ഇത്തവണ ഈ അറബി നാട് എനിക്ക് തന്നത്..എന്നും ഓണമായിരുന്നേൽ എന്ന് ചുമ്മാ ഒന്നാക്രാന്തിച്ചു.
സൗഹൃദങ്ങളെ നിങ്ങൾക്ക് ഒരായിരം നന്ദി!! 

15 comments:

 1. നിറഞ്ഞ മനസ്സും വയറുമായി ഒരോണം ! എന്റെയും ഓണാശംസകൾ... :)

  ReplyDelete
 2. വൈകിയ ഒരു ഓണാശംസ ഇവിടേം കിടക്കട്ടെ...

  ReplyDelete
 3. ആഹാരകാര്യത്തില്‍ നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍! ഇത്രയും നല്ല കൂട്ടുക്കാരെ കിട്ടിയല്ലോ?!
  ഞങ്ങളൊക്കെ ഉണ്ടായിരുന്ന കാലത്ത് ഓണം ആഘോഷിക്കുന്ന ഒരുതരി എണ്ണത്തെപ്പോലും മഷിയിട്ടുനോക്കിയാല്‍പ്പോലും കിട്ടില്ല!!!
  നന്മനിറഞ്ഞ ഓണാശംസകള്‍

  ReplyDelete
  Replies
  1. :) വൈകിപ്പോയ ഓണാശംസകള്‍ തിരികെയും..

   Delete
 4. രാജാവേ!!!!!

  വലിയൊരു പോസ്റ്റും അതിൽ നിറയെ ചിരിയും തമാശയും പ്രതീക്ഷിച്ചാ വന്നത്‌!!!അങ്ങനെയല്ലായിരുന്നെങ്കിലും വായന മനസ്സ്‌ കുളിർപ്പിച്ചു.


  എന്നും നന്മയുണ്ടാകട്ടെ!!!!

  ReplyDelete
 5. രണ്ടു സദ്യ കൊണ്ട് ഓണം അവസാനിപ്പിച്ചു .അല്ലേ? വെള്ളിയാഴ്ച ആയത് കൊണ്ട് ഗൾഫ് ഓണം എല്ലാവരും ആസ്വദിച്ചു.

  ReplyDelete
 6. രാജാവേ..... ഓണമിതല്ലാ..... മൂന്നു മണിക്കൂറുകൊണ്ട് ഓണസദ്യ ഉണ്ടാക്കിയിട്ടുണ്ട് ദുഫായില്‍... പഴഞ്ചോറ് തിന്നിട്ടുണ്ട് ദുഫായില്‍ ഓണത്തിന് ...

  ReplyDelete
 7. ഹാപ്പി ഓണംന്ന് പറഞ്ഞത് കാപ്പി വേണംന്നായിരിക്കും മച്ചാന്‍ കേട്ടത്. രായാവിന് അങ്ങനെ തന്നെ വേണം

  ReplyDelete